പറവൂർ: പറവൂർ നിയോജക മണ്ഡലം എൻ.ഡി.എ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി. മുനിസിപ്പൽ കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ആർ.മുരളി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ്, രഞ്ജിത്ത് ഭദ്രൻ, പി.സി.അശോകൻ, ബിനിൽ, ആശാ മുരളി, ജി.ഗിരീഷ് എന്നിവർ സംസാരിച്ചു. വരാപ്പുഴ പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പിയിൽ ചേർന്നവരെ രഞ്ജിത്ത് ഭദ്രൻ സ്വീകരിച്ചു. കെ.സി. രാജൻ, പി.കെ. ശശി, ഷീല അശോകൻ എം.എം. അനിൽകുമാർ, ജോർജ് ഷൈൻ, രഞ്ജിത്ത് മോഹൻ എന്നിവർ സംസാരിച്ചു.

കോട്ടുവള്ളി പഞ്ചായത്ത് കൺവെൻഷൻ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ജി.കമലാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. എസ്. പ്രശാന്ത്, സുനീഷ് വള്ളുവള്ളി എന്നിവർ സംസാരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. സി.എം. ലിഘോഷ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ്, പി.ആർ. രമേഷ്, സുനീഷ് ബാബു, പി.എ.സജീവ് എന്നിവർ സംസാരിച്ചു. വടക്കേക്കര പഞ്ചായത്ത് കൺവെൻഷൻ ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു ഉദ്ഘാടനം ചെയ്തു. വി.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ കടവത്ത്, സജീവ് ചക്കുമരശേരി, പ്രവീൺ കുഞ്ഞിത്തൈ എന്നിവർ സംസാരിച്ചു.

ചേന്ദമംഗലം പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എസ്. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വി.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. രാജു മാടവന, ഹരിഹരൻ കൊച്ചങ്ങാടി എന്നിവർ സംസാരിച്ചു. ഏഴിക്കര പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഉദയകുമാർ, ടി.എ. ദിലീപ്, പി.കെ. വിനോഷ് എന്നിവർ സംസാരിച്ചു.