
പഴയ കാലത്ത് തുടങ്ങിയ പ്ലൈവുഡ് കമ്പനികൾ അന്നത്തെ മലിനീകരണ ബോർഡിന്റെ നിയമം അനുസരിച്ചാണ് തുടങ്ങിയിട്ടുള്ളത്. അന്ന് ചെറിയ രീതിയിൽ തുടങ്ങിയവയെല്ലാം ഇന്ന് ആധുനികവത്കരിക്കേണ്ട സാഹചര്യമാണുള്ളത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ നിയമം അനുസരിച്ച് പഴയ കമ്പനികൾ ആധുനികവത്കരികരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ സെറ്റ്ബാക്ക് നിയമം ബാധകമാകാതെ പഴയ നോംസ് അനുസരിച്ച് ആധുനികവൽകരിക്കാനുള്ള അനുവാദം നൽകണം. അതേപോലെ തടി പ്രോസസ് ചെയ്യാനാണ് വനം വകുപ്പിന്റെ ലൈസൻസിന്റെ ആവശ്യമുള്ളത്. ആദ്യത്തെ പ്രൊസസിംഗ് കഴിഞ്ഞ് പുതിയ ഉത്പ്പന്നം നിർമ്മിച്ച ശേഷം പിന്നീട് വനം വകുപ്പിന്റെ അനുവാദം വാങ്ങണമെന്നുള്ള പുതിയ സെറ്റ്ബാക്ക് നിയമം പ്രാവർത്തികമല്ല. ആദ്യത്തെ പ്രൊസസിംഗിനു മാത്രമേ വനംവകുപ്പിന്റെ അനുമതി ആവശ്യമുള്ളു. കേന്ദ്രത്തിൽ ആ നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാനത്തും അടിയന്തരമായി ആ നിയമം കൊണ്ടുവരേണ്ടതാണ്.
എം. എം. മുജീബ് റഹ്മാൻ, പ്രസിഡന്റ്
സോമിൽ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ