a
കുറുപ്പുംപടി ഡയറ്റ് സ്കൂളിലെ മതിൽകെട്ടിൽ ചിത്രരചന നടത്തുന്ന വിദ്യാർത്ഥികൾ

കുറുപ്പംപടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എറണാകുളം ഡയറ്റിലെ ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ആർട്ട് എഡ്യൂക്കേഷന്റെ ഭാഗമായിട്ടുള്ള ചിത്രകലാ ക്യാമ്പ് കുറുപ്പംപടി ഡയറ്റിൽ സംഘടിപ്പിച്ചു.

ഡയറ്റ് പ്രിൻസിപ്പൽ ശ്രീകുമാരി ഉദ്ഘാടനം ചെയ്തു.സീനിയർ ലെക്ചർ പി.ഇന്ദു അദ്ധ്യക്ഷത വഹിച്ചു. ലെക്ചർ ഇ.കെ മുഹമ്മദ്റാഫി പദ്ധതി വിശദീകരണം നടത്തി. ബാലകൃഷ്ണൻ കതിരൂർ,പൗലോസ്, ജോയ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. വിദ്യാർത്ഥികളായ സഹന എം സുലൈമാൻ, അഥിന റെജി,ഗൗരി ഹരീഷ് ,സോണറ്റ് കെ സാബു തുടങ്ങിയവർ നേതൃത്വം നൽകി.