കൊച്ചി: ലോകസമാധാനം യുവജനങ്ങളിലൂടെ എന്ന ലക്ഷ്യവുമായി വൈ.എം.സി.എ വൈസ്‌മെൻ ഇന്റർനാഷണലിന്റെ സഹകരണത്തോടെ യുവസമാധാന വാഹകരെ പരിശീലിപ്പിക്കുന്ന ക്യാമ്പ് എറണാകുളം വൈ.എം.സി.എയിൽ നടക്കും. 24 ന് വൈകിട്ട് 5ന് ദേശീയ അദ്ധ്യക്ഷൻ ജസ്​റ്റിസ് ജെ.ബി. കോശി സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് പോൾസൺ കെ.പി അദ്ധ്യക്ഷത വഹിക്കും.