election-2021
എൽദോഎബ്രഹാമിന്റെ വിജയത്തിനായി മൂവാറ്റുപുഴ നഗരത്തിൽ ലോട്ടറി തൊഴിലാളികൾ നടത്തിയ റോഡ് ഷോ

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ വിജയത്തിന് വേണ്ടി ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ്, ആൻഡ് സ്റ്റാഫ്‌ യൂണിയൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ പ്രഭാകരൻ സംഗമം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ആർ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ് മോഹനൻ, ജില്ലാ പ്രസിഡന്റ്‌ കെ.എം ദിലീപ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ സോമൻ, മേഖല സെക്രട്ടറിേ എം.എ അരുൺ, എം.സി അയ്യപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലോട്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി നെഹ്റു പാർക്കിൽ സമാപിച്ചു.