കളമശേരി: ഇടതുസ്ഥാനാർത്ഥി പി.രാജീവ് കുന്നുകര പഞ്ചായത്തിലെ വിവിധയിടങ്ങളിൽ രണ്ടാംഘട്ട പര്യടനം നടത്തി. കുറ്റിപ്പുഴയിൽ നിന്നാണ് ഗൃഹസന്ദർശനം ആരംഭിച്ചത്. തുടർന്ന് പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ കുറ്റിപ്പുഴ, കൊല്ലാറ, കുന്നുകര ഈസ്റ്റ്, വയൽക്കര, കളരിക്കൽ, കൊരട്ടി പറമ്പ്, ചാലാക്കാ വീടുകളിൽ നേരിട്ടെത്തി രാജീവ് വോട്ടഭ്യർത്ഥിച്ചു. പ്രധാന റോഡിലുള്ള കച്ചവട, വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു.
കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും സെന്റ് ഫ്രാൻസിസ് അഡറേഷൻ കോൺവെന്റും സന്ദർശിച്ചു. കുന്നുകര എം.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെയും എൻജിനീയറിംഗ് കോളേജിലെയും അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും കണ്ടു. കുത്തിയതോട്, ആറ്റുപുറം, അയിരൂർ പ്രദേശങ്ങളിലും പര്യടനം നടത്തി. വിവിധ കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.