മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടൻ ഇന്നലെ മൂവാറ്റുപുഴ പച്ചക്കറി മാർക്കറ്റിൽ പ്രചരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് മാർക്കറ്റ് ബസ് സ്റ്റാൻഡിലെ കടകളിൽ വോട്ട് തേടി. നഗരസഭ ഹെൽത്ത് ചെയർമാൻ പി.എം അബ്ദുൽ സലാം, ടൗൺ മണ്ഡലം യു.ഡി.എഫ് ചെയർമാൻ കബീർ പൂക്കടശേരി എന്നിവർ പങ്കെടുത്തു. തുടർന്ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ വിവിധ ദേവാലയങ്ങളിലും മഠങ്ങളും സന്ദർശിച്ച ശേഷം വാഴക്കുളത്തെ കടകളിൽ എത്തി. പൈനാപ്പിൾ മാർക്കറ്റിൽ കച്ചവടക്കാരെയും കൃഷിക്കാരെയും തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.