മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം ഇന്നലെ മാറാടി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. തുടർന്ന് എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ, തൈക്കാവ്പടി, പഞ്ചായത്ത് കവല, മണ്ണത്തൂർ കവല, ശൂലംമുകൾ നാലാംമൈൽ, പാറത്തട്ടാൽ, മണിയങ്കല്ല്, ഈസ്റ്റ് മാറാടി, മങ്ങമ്പ്ര തുടങ്ങിയ സ്ഥലങ്ങങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. വിരുപ്പുകണ്ടം, ഈസ്റ്റ് മാറാടിയില്ല മരണ വീടുകൾ സന്ദർശിച്ചു. നാടിന്റെ വികസനം ജനങ്ങൾക്കൊപ്പം നിന്ന് നടപ്പാക്കുമെന്ന് എൽദോയുടെ പറഞ്ഞു. പള്ളികൾ, മാറാടി പഞ്ചായത്ത് ഓഫീസ്, വിവിധ സർക്കാർ ഓഫീസുകൾ, കമ്പനികൾ, ലാബുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളം ടൗൺ, കല്ലൂർക്കാട് പഞ്ചായത്തിലെ കല്ലൂർക്കാട് ടൗണിലുമെത്തി വോട്ടഭ്യർത്ഥിച്ചു.