കോലഞ്ചേരി: നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമാണ് എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയിട്ടുള്ളൂ. അവ ഓരോന്നായി നടപ്പിൽ വരുത്തികൊണ്ടിരിക്കുകയാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെമ്പറക്കിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകിയ യു.ഡി.എഫ് കഴിഞ്ഞ കാലങ്ങളിലെ പ്രകടന പത്രിക തന്നെ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. കൊവിഡ് കാലത്ത് ലോക്ക് ഡൗണിൽ കേരളത്തിൽ പെട്ടുപോയ വിദേശികൾ പോലും 'കേരളം സൂപ്പറാണെന്ന' സാക്ഷ്യപത്രം നൽകിയാണ് മടങ്ങിയത്. ലോകത്ത് ഒരിടത്തും കൊവിഡിന് സൗജന്യ ചികിത്സ ഇല്ല. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും ആരോഗ്യ മന്ത്റി എന്ന ഉത്തരവാദിത്തം പാലിക്കുന്നതിൽ ജാഗ്രത പാലിച്ചു. സംസാരിക്കുമ്പോൾ മാസ്‌ക് ശരിയായി ധരിക്കേണ്ടതിന്റെ ആവശ്യകതയും സാനിറ്റൈസർ ഉപയോഗിക്കുന്നതിന്റെ ഗുണവും മന്ത്റി സദ്യസരെ ബോധ്യപ്പെടുത്തി.