പറവൂർ: പെരുമ്പടന്ന കുഡുംബി സമുദായ മഹാജന സഭ മഹാദേവ ക്ഷേത്രത്തിലെ ഉത്രവിളക്ക് ഹോളി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പൂവരണി തേവണംകോട് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അരുൺ ഗോപിയുടേയും കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഭഗവതിസേവ,നാളെ രാവിലെ ആയില്യംപൂജ, നൂറുംപാലും, 25ന് വൈകിട്ട് ആറിന് പുഷ്പാഭിഷേകം, 26ന് രാവിലെ ഉത്സവബലി, രാത്രി ഒമ്പതിന് പള്ളിവേട്ട തുടർന്ന് പൂമൂടൽ. മഹോത്സവദിനമായ 27ന് രാവിലെ കാവടിയാട്ടം, ശ്രീവേലി, ഹോളി ആഘോഷം, എഴുന്നള്ളിപ്പ്, വൈകിട്ട് വലിയഗുരുതി, താലപ്പൊലി, ആറാട്ടുബലി, ആറാട്ട്, കൊടിയിറക്കൽ.