പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയായ വി.ഡി. സതീശൻ നഗരസഭയിലെ തോന്ന്യകാവ് കോളനി, കെടാമംഗലം കണിയാംപറമ്പ് കോളനി എന്നിവിടങ്ങളിൽ സന്ദർശിച്ചു. പറവൂർ രംഗനാഥ് ഓഡിറ്റോറിയത്തിൽ പറവൂർ നഗരസഭയും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തുന്ന കൊവിഡ് 19 വാക്സിനേഷൻ ക്യാമ്പിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏഴിക്കര മണ്ഡലത്തിലെ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏഴിക്കരയിലെ പീലിംഗ് ഷെഡുകൾ സന്ദർശിച്ചു അവിടത്തെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. കെടാമംഗലത്തെ നാടൻവഞ്ചി നിർമാണ യൂണിറ്റ് സന്ദർശിച്ചു തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വരാപ്പുഴയിലെത്തി വ്യാപാരി വ്യവസായി സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. വരാപ്പുഴ ടൗണിൽ എസ്.എൻ.ഡി.പി യോഗം ശാഖ ഓഫീസ് സന്ദർശിച്ചു ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. കൂനമ്മാവ്, കോട്ടുവള്ളി, മുട്ടിനകം എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.