പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ ഏഴിക്കര പഞ്ചായത്തിൽ പര്യടനം നടത്തി. ചാത്തനാട് പാലം നിർമ്മാണ സ്ഥലം സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. സെന്റ് ജോസഫ് കോൺവെന്റ്, ചാത്തനാട് സെന്റ് വിൻസന്റ് ഫെറോർ ചർച്ച്, എൽ.പി. സ്കൂൾ എന്നിവടങ്ങളിൽ സന്ദർശിച്ചു. ചാത്തനാട് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിലെത്തി ജീവനക്കാരോടും സഹകാരികളോടും വോട്ട് അഭ്യർത്ഥിച്ചു. കുണ്ടേക്കാവ് സാധു പ്രഭ സമാജത്തിന്റെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ സഭ ഭാരവാഹികൾ സ്വീകരിച്ചു. ഉണ്ണി ആൻഡ് കമ്പനി, നന്ത്യാട്ടുകുന്നത്തെ അച്ചാർ നിർമ്മാണ യൂണിറ്റ് എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. കൂനമ്മാവ് ചെറുപുഷ്പം ദേവാലയത്തിൽ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. കൊച്ചാൽ പൊൻകതിർ ഉത്പന്നങ്ങളുടെ ഫാക്ടറിയും ഓഫീസും സന്ദർശിച്ചു. വള്ളുവള്ളി അമലോത്ഭവ മാതാപള്ളി, കോട്ടുവള്ളി പഞ്ചായത്ത് ഓഫീസ്, ചവറ കുര്യാക്കോസ് മെമ്മോറിയൽ ഐ.ടി.ഐ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.