കാലടി: അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോജി എം. ജോണിനു വേണ്ടി വോട്ടഭ്യർത്ഥിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് 6ന് കാലടിയിൽ പ്രസംഗിക്കും. രാഹുൽ ഗാന്ധിയെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കാലടി പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നത്. ബെന്നി ബെഹനാൻ എം.പി, റോജി എം.ജോൺ എന്നിവർ പങ്കെടുക്കും.