a-b-jayaprakash
പറവൂർ മണ്ഡത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ വോട്ടഭ്യർത്ഥിക്കുന്നു

പറവൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് വടക്കേക്കര പഞ്ചായത്തിൽ പര്യടനം നടത്തി. മൂത്തകുന്നം എച്ച്.എം.ഡി.പി സഭയിലും കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭയിലും സന്ദർശിച്ച് ഭാരവാഹികളുമായി സംസാരിച്ചു. മാല്യങ്കര എസ്.എൻ.എം കോളേജ്, എസ്.എൻ.എം എൻജിനീയറിംഗ് കോളേജ് എന്നിവടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സത്താർ ഐലന്റ്, അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, ചക്കുമരശേരി എന്നിവടങ്ങളിലെ സ്ഥാപനങ്ങൾ സന്ദർശിച്ചു. കരിമ്പാട് ഡി.ഡി. സഭ സ്കൂളിലെത്തി അദ്ധ്യാപകരോട് വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ നേതാക്കളായ അനിൽ ചിറവക്കാട്, ബിനീഷ് മാല്യങ്കര, ജിയോ എന്നിവർ പങ്കെടുത്തു.