മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടനെ ജയിപ്പിച്ചാൽ മൂവാറ്റുപുഴയ്ക്കു വേണ്ടി സംസാരിക്കാൻ മികച്ച ഒരാളെ നിങ്ങൾക്കു ലഭിക്കും. കഴിവും ആർജവവും പഠിപ്പുമുള്ള മാത്യു ജയിച്ചു വന്നാൽ ഈ മണ്ഡലത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് സമ്മതിദായകരോട് ഡോ.ശശി തരൂർ എം.പി പറഞ്ഞു. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ജനകീയ സദസ് -ടാക്ക് വിത്ത് തരൂർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.ഡോ.തരൂരിന്റെ മാർഗനിർദേശങ്ങൾ തന്റെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽ നാടൻ പറഞ്ഞു.