അങ്കമാലി: വിദ്യാർത്ഥികളുമായി സംവദിച്ച് ജോസ് തെറ്റയിൽ. വോട്ട് അഭ്യർത്ഥിച്ച് ഫിസാറ്റ് കോളേജിലെത്തിയ ജോസ് തെറ്റയിലിനെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്ഥീകരിച്ചു.എൽ.ഡി. എഫ് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള കാര്യങ്ങൾ വിദ്യാർത്ഥികളുമായി സംവദിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്.
ആഴകം, വട്ടേക്കാട്, കോക്കുന്ന്, അട്ടാറ, ഒലിവേലി, ഫിസാറ്റ് കോളേജ്, ഹീമാൻ എൻജിനീയറിംഗ് വർക്ക്ഷോപ്പ്,ആഴകത്തും ഒഴിവേലിയിലും തൊഴിലുറപ്പ് തൊഴിലാളി,മൂക്കന്നൂരിലെ വ്യാപാരികളേയും കണ്ട് വോട്ടഭ്യർത്ഥിച്ചു. പി.വി.മോഹനൻ, കെ.എസ്.മൈക്കിൾ, ജോഫിന ഷാൻന്റോ, സിജി ജിജു, തോമസ് മൂക്കന്നൂർ, ജേക്കബ് കരേടത്ത്, എൻ.എ.ഷൈബു ,ആനി ഫ്രാൻസിസ്, ഷൈനി ഡേവിസ് എന്നിവർ എന്നിവർ പങ്കെടുത്തു.