കിഴക്കമ്പലം: വികസന വിളംബരം നടത്തി ട്വന്റി20 സ്ഥാനാർത്ഥി സുജിത് പി.സുരേന്ദ്രന്റെ പര്യടനം.നാടിന്റെ വികസനത്തിനായി എന്ത് വേണം, ജനകീയ ആവിശ്യങ്ങളെന്ത്, അടിസ്ഥാന വികസനം എല്ലായിടത്തും സാധ്യമായിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളെ പറ്റി ജനങ്ങളോട് ചോദിച്ചും നേരിൽ കണ്ടും വികസന രേഖകൾ തയ്യാറാക്കുകയാണ് ട്വന്റി20 സംഘം. സ്ഥാനാർത്ഥിയോടൊപ്പം പ്രചാരണത്തിനെത്തുന്ന പ്രവർത്തകരാണ് മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവരം ശേഖരിക്കുന്നത്. സ്ഥാനാർത്ഥി സുജിത് പി. സുരേന്ദ്രൻ ചൂണ്ടിയിലെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പര്യടനം നടത്തിയത്. കുന്നത്തുനാട്ടിലെ എല്ലാ പഞ്ചായത്തുകളിലൂടെയും റോഡ് ഷോയും നടന്നു.