കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ പുത്തൻകുരിശ് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. കുറ്റ, ബാങ്ക് കവല, പീച്ചിങ്ങച്ചിറ, കാണിനാട്, വടവുകോട്, പുത്തൻകുരിശ് കാവുംതാഴം, വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. വത്സലൻ പിള്ള, കെ.പി. ഗീവർഗീസ് ബാബു, ലിസി അലക്‌സ്, ടി.കെ. പോൾ, മനോജ് കാരക്കാട്ട്, ബെന്നി പുത്തൻവീടൻ തുടങ്ങിയവർ പങ്കെടുത്തു.