bike-

കൊച്ചി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലെ കാഴ്ചകളിൽ ഒന്നാണ് നാടിനെ ഇളക്കിമറിച്ചുള്ള രാഷ്ട്രീയ പാ‌‌ർട്ടികളുടെ ബൈക്ക് റാലികൾ. കൊടികൾ വീശി, മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയുള്ള ഇത്തരം ബൈക്ക് റാലി കാണാൻ തന്നെ ഒരു ഭംഗിയാണ്. എന്നാൽ ഇക്കുറി കൊട്ടിക്കലാശത്തിനൊന്നും ഇത്തരം റാലികൾ കാണില്ല. പോളിംഗിന് 72 മണിക്കൂറിന് മുമ്പ് വരെ മാത്രമേ ഇത്തരം റാലികൾ നടത്താൻ പാടുള്ളുവെന്നതാണ് കാരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് പുതിയ നി‌‌ർദേശം. വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ വോട്ടർമാരെ ഭയപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ ബൈക്ക് ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മിഷന്റെ ഉത്തരവ്.