ആലുവ: സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 2.17 ലക്ഷം വ്യാജ വോട്ടർമാരെ കണ്ടെത്തിയ സാഹചര്യത്തിൽ വോട്ടർ പട്ടിക കുറ്റമറ്റതാക്കിയതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തി​രഞ്ഞെടുപ്പ് കമ്മി​ഷനോട് കത്തിൽ ആവശ്യപ്പെട്ടു.
ബയോമെട്രിക്ക് സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യുന്നതിന് അനുവദിക്കാവൂ. ആധാർ നമ്പർ വോട്ടർ പട്ടികയിൽ ചേർക്കണം. ഇതിന് മൂന്ന് ആഴ്ച എങ്കിലും സമയം അനുവദിക്കണം. തിരഞ്ഞെടുപ്പ് ഏപ്രിൽ ആറ് എന്നത് ഏപ്രിൽ അവസാന വാരത്തിലേക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.