ഫോർട്ട്കൊച്ചി: യു.ഡി.എഫ് അധികാരമേറിയാൽ വലിയ മാറ്റങ്ങൾ സംസ്ഥാനത്ത് വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിയുടെ പ്രചരണാർത്ഥം ഫോർട്ട് കൊച്ചി വെളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളുടെെ കൈയിലെ പണം പിടിച്ച് വാങ്ങുന്ന പ്രവർത്തനമാണ് ഇരുസർക്കാരുകളും നടത്തി വരുന്നത്. അർഹരായവർക്ക് ജോലി നൽകാതെ പിൻവാതിൽ നിയമനം നടത്തി പാർട്ടി അണികൾക്കും മറ്റും സർക്കാർ ജോലി നൽകി വരികയാണ്. ഭക്ഷ്യ സുരക്ഷാ പദ്ധതി കൊണ്ടുവന്നതും കർഷകരുടെ കടങ്ങൾ എഴുതി തള്ളിയതും യു.പി.എ ഭരിക്കുന്ന സർക്കാരുകളാണ്. എല്ലാ തലമുറയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് സംസ്ഥാനത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം. കഴിവുള്ളള യുവത്വമാണ് ടോണി ചമ്മിണിയുടേതെന്നും അദ്ദേഹം പറഞ്ഞു.