കളമശേരി: കുസാറ്റ് എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെമാറ്റ്) ഈമാസം 28 വരെ അപേക്ഷിക്കാം. അപേക്ഷകർ 50% മാർക്കോടെ ബിരുദവും (ഒ.ബി.സി.45%, എസ്.സി. ,എസ്.ടി. പാസ് മാർക്ക്) കെമാറ്റ്, സിമാറ്റ്, ഐ.ഐ.എം. നടത്തിയ നവം. 2020ലെ കാറ്റ് എന്നിവയിലേതെങ്കിലും സാധുവായ സ്‌കോറും നിർബന്ധമായും ഉള്ളവരായിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.