കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7ാമത് ഡേ ആൻഡ് നൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കിരീടം കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ ടീമിന്.കെ.എം.സി.സി ഫൈറ്റേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് പ്ലെയർ, ഗോൾഡൻ ബൂട്ട് എന്നീ കാറ്റഗറികളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫുട്‌ബോൾ താരങ്ങളായ പി.പി. തോബിയാസും സേവ്യർ പയസും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.ഡി.എൻ.എ സ്‌പോർട്‌സ് ടർഫിൽ നടന്ന ടൂർണമെന്റ് ഫുട്ബാൾ താരം ഫിറോസ് ഷെരീഫാണ് ഉദ്ഘാടനം ചെയ്തത്.