പള്ളുരുത്തി: നിയമസഭയിലേക്ക് മൽസരിക്കുന്ന കൊച്ചി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സിക്ക് പിന്തുണയുമായി ഒരു കൂട്ടം യുവജനങ്ങൾ രംഗത്ത്. കുമ്പളങ്ങി പതിനാറാം വാർഡിൽ സംഘടിപ്പിച്ച യുവജനസമ്മേളനം ശ്രദ്ധേയമായി. പരിപാടി കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെൻസി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജോബി പനയ്ക്കൽ, മേരി ഹർഷ, പി.എ.പീറ്റർ, കെ.കെ.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.