കളമശേരി: ഏലൂർ നഗരസഭയിലെ പാതാളം ഫെയ്ത്ത് സിറ്റിയിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. 60 വയസ് കഴിഞ്ഞവരും ഗുരുതര രോഗബാധിതരുമായ ആയിരം പേർക്ക് ദിവസേന സൗജന്യ വാക്സിൻ നൽകാൻ സൗകര്യമുണ്ട്. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.