s-saji
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗം വി.വി അഗസ്റ്റിനുമായി സൗഹൃദം പങ്കിടുന്ന തൃക്കാക്കര എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്.സജി.

തൃക്കാക്കര: ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം വി.വി.അഗസ്റ്റിനെ ഗൃഹസമ്പർക്കത്തിനിടെ കണ്ടുമുട്ടിയ തൃക്കാക്കര എൻ.ഡി.എ. സ്ഥാനാർത്ഥി എസ്.സജി വോട്ടഭ്യർത്ഥന മാറ്റിവച്ച് ദേശീയ രാഷ്ട്രീയ വിശേഷങ്ങളിൽ മുഴുകി. കമ്മീഷന്റെ പ്രവർത്തനവും ദേശീയ തലത്തിലെ ഇടപെടലുമെല്ലാം അഗസ്റ്റിനും വിവരിച്ചു. പതിവ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് സജി ഇന്നലെ ഇടപ്പള്ളി മരോട്ടിച്ചോട്ടിലുള്ള അഗസ്റ്റിന്റെ വീട്ടിലുമെത്തിയത്. സ്‌നേഹാശ്ലേഷം ഏറ്റുവാങ്ങി ഏറെ നേരം ചെലവഴിച്ചാണ് സജി ഗൃഹസമ്പർക്കം തുടർന്നത്. എളംകുളം കുടുംബി കോളനിയിലായിരുന്നു പര്യടനത്തിന് തുടക്കം. എളംകുളം ഫാത്തിമമാതാ ചർച്ചിലെത്തി ഫാ. ബെന്നി പറയ്ക്കാപറമ്പിലിനെ സന്ദർശിച്ചു. മണ്ഡലം ഭാരവാഹികളായ കെ.ആർ വേണുഗോപാൽ, ബിജു മാധവൻ, സജീവൻ കരുമക്കാട്, ലത ഗോപിനാഥ്,​ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.