വൈപ്പിൻ: പള്ളിപ്പുറം കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് സന്തോഷ്തന്ത്രി കൊടിയേറ്റി. 27ന് ആറാട്ടോടെ ചടങ്ങുകൾ സമാപിക്കും. സുബ്രഹ്മണ്യ സ്വാമിക്ക് അഭിഷേകം, 26ന് സമൂഹ അർച്ചന, 27ന് പകൽപൂരം എന്നിവയാണ് വിശേഷാൽ പരിപാടികൾ. പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.കെ.ചന്ദ്രബോസ്, ട്രഷറർ കെ.കെ.രഘു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.