കുറുപ്പംപടി: സി.പി.എം കുറുപ്പംപടി,കീഴില്ലം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണവും കുടുംബസംഗമവും നടത്തി.സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.കുറുപ്പംപടി ലോക്കൽ കമ്മിറ്റി അംഗം എസ്. മോഹനൻ ,കീഴില്ലംസർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.എം രാമചന്ദ്രൻ ,രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ തുടങ്ങിയവർ പങ്കെടുത്തു.