അങ്കമാലി: അങ്കമാലിയിൽ മത്സരിക്കുന്ന എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു മണ്ഡലത്തിൽ വാഹന പ്രചരണം തുടങ്ങി. ചെത്തിക്കോട് പി.പി.അയ്യപ്പന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.മനോജ്,ഇ.എൻ.അനിൽ,ഗൗതം ചന്ദ്രൻ,പി.എൻ.സതീശൻ,ടി.എസ്. ചന്ദ്രൻ,അജേഷ് പാറയ്ക്ക,സലീഷ്
ചെമ്മണ്ടൂർ,അഡ്വ.സുഭാഷ് എന്നിവർ പങ്കെടുത്തു. നായത്തോട്, കവരപറമ്പ്, വേങ്ങൂർ, കോതകുളങ്ങര, മങ്ങാട്ടുകര,പീച്ചാനിക്കാട്,അങ്കമാലി ടൗൺ,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം
ചമ്പന്നൂരിൽ പര്യടനം സമാപിച്ചു.