നെടുമ്പാശേരി: ലോകജലദിനത്തോടനുബന്ധിച്ച് പാറക്കടവ് എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 'ശുദ്ധജല സ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കുക' എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനിയിലെ പൊതുകിണർ ശുദ്ധീകരിച്ചു. ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.പ്രോഗ്രാം ഓഫീസർ ശോഭ, വളണ്ടിയർമാരായ വിവേക്, അനുഷ്, ബാബൂസ്, അശ്വിൻ, അമിത്, അക്ഷയ്, അർജ്ജുൻ എന്നിവർ നേതൃത്വം നൽകി.