s
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് തുറന്ന വാഹനത്തിലാണ് മന്ത്രി ശൈലജയും സ്ഥാനാര്‍ത്ഥി ഡോ.ജെ.ജേക്കബും യോഗ വേദിയിലേക്ക്

തൃക്കാക്കര : എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാൽ തൃക്കാക്കര മണ്ഡലത്തിൽ സ്‌പോർട്സ് റീഹാബിലിറ്റേഷൻ സെന്റർ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഡോ.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പാലാരിവട്ടത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബിന് മണ്ഡലത്തെക്കുറിച്ച് വളരെ ഗംഭീരമായ ആശയങ്ങളുണ്ട്. സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഒട്ടും ചോരാതെ എത്തിക്കാൻ ഇവിടെ ഒരു എം.എൽ.എ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയാനാവുമെന്നും ശൈലജ പറഞ്ഞു. ഡോ.ജെ.ജേക്കബിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ച ഫുട്‌ബാൾ മന്ത്രി അവതരിപ്പിച്ചു.