മൂവാറ്റുപുഴ: സംസ്ഥാനത്ത് യു.ഡി.എഫ്,ബി.ജെ.പി കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണന്ന് സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് ബി.ജെ.പി നേതാക്കളുടെ ഒറ്റകെട്ടായിട്ടുള്ള സമരങ്ങളും പ്രസ്താവനകളും ഇതിന് ഉദാഹരണമാണന്ന് പന്ന്യൻ രവീന്ദ്രൻ കൂട്ടി ചേർത്തു.മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാറാടി മണ്ണത്തൂർ കവലയിൽ ചേർന്ന പൊതയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന് എതിരായ ബദൽ നയങ്ങളുള്ള കേരള സർക്കാർരിനെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളും സംരക്ഷണവും നേരിട്ടറിഞ്ഞ ജനങ്ങൾ എൽ.ഡി.എഫിനെ പിന്തുണയ്ക്കും. ദുരന്തത്തിലെല്ലാം ജനങ്ങൾക്കൊപ്പം നിന്നത് എൽ.ഡി.എഫ് സർക്കാരാണ്. നടപ്പാക്കാവുന്ന കാര്യങ്ങൾ പറയുകയും നിറവേറ്റുകയും ചെയ്യുന്ന സർക്കാർ തുടരുമെന്നും പന്ന്യൻ പറഞ്ഞു.യോഗത്തിൽ പോൾ പൂമറ്റം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ബാബു പോൾ, ഇ.കെ. ശിവൻ, എൻ.അരുൺ, എം.പി. ലാൽ, ലതാ ശിവൻ, കെ.എൻ.സാബു, വി.എം. മോഹൻരാജ് എന്നിവർ സംസാരിച്ചു.