കൊച്ചി: കുടിവെള്ളക്ഷാമം കൊണ്ടു വലയുന്ന ചേരാനെല്ലൂരുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നദീസംരക്ഷണ സമിതി ജലദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ജെ.ജയിംസ് ജലദിന സന്ദേശം നൽകി. പി.വി. വിദ്യാസാഗർ, സി.കെ.പത്മനാഭൻ, ബിജു അമ്പലകടവ്, സഹജ, നിഷ എന്നിവർ പെരിയാറിനു പുഷ്പാഭിഷേകവും പാലഭിഷേകവും നടത്തി.