കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ചിത്രാസുകുമാരന്റെ തിരഞ്ഞെടുപ്പ്
പ്രചരണാർത്ഥം കുറുപ്പംപടി യൂത്ത് ലീഗ് ഹാളിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരിലെ സമഗ്ര വികസനത്തിന് വേണ്ടി ചിത്രാസുകുമാരനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും കിഴക്കമ്പലം മോഡൽ പെരുമ്പാവൂരാക്കി മാറ്റുവാൻ എല്ലാവരുടെയും സഹായസഹകരണങ്ങളും ഉണ്ടാവണെന്നും അതിനായി ഓരോരുത്തരും പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ചടങ്ങിൽ ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ, വിജയകുമാർ മോളത്തത്, കൊച്ചുകുഞ്ഞ്, ജിബി തുടങ്ങിയവർ പങ്കെടുത്തു.