s-saji
പാലച്ചുവട് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വോട്ടര്‍മാരോടൊപ്പം ഷട്ടില്‍ കളിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സജി.

തൃക്കാക്കര: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷട്ടിൽ കളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജി.

പാലച്ചുവട് മേഖലയിൽ ഗൃഹസന്ദർശനത്തിനിടെയാണ് പാറയിൽ രവിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സജി ഷട്ടിൽ കളിച്ചത്. സമയം കിട്ടുമ്പോഴൊക്കെ ബാഡ്മിന്റൺ കളിക്കാറുണ്ടെന്നും വ്യായാമക്കുറവാണ് ഇപ്പോഴത്തെ ഭൂരിഭാഗം ചെറുപ്പക്കാർക്കും ജീവിതശൈലീ രോഗങ്ങൾ പിടിപെടാൻ കാരണമെന്നും സജി പറഞ്ഞു. ഇളംകുളം മേഖലയിലെ ഗൃഹസന്ദർശനത്തിനിടെ കുഡുംബി കോളനിയിലെത്തിയ സജിക്കു സ്‌നേഹനിർഭരമായ സ്വീകരണമാണു ലഭിച്ചത്. കോളനിയിലെ താമസക്കാരുമായി സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്തു. അറുപതു വർഷമായി കോളനിയിൽ താമസിക്കുന്ന സരോജനിയമ്മ ഇന്നും കോളനിക്കാർ നേരിടുന്ന പ്രയാസങ്ങൾ അക്കമിട്ടു നിരത്തി. തെരുവുകളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സജി വോട്ട് അഭ്യർത്ഥിച്ച് എത്തി.