amit-shah

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് വൈകീട്ട് 6.30ന് കൊച്ചിയിലെത്തും. രാത്രി ഒമ്പത് മണിക്ക് ഹോട്ടൽ മാരിയറ്റിൽ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രധാന പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും.

നാളെ രാവിലെ 9.30ന് തൃപ്പൂണിത്തുറയിൽ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പ്രചരണാർത്ഥം റോഡ് ഷോ നടത്തും. തുടർന്ന് കാത്തിരപ്പള്ളിയിലേക്ക് തിരിക്കും. രാവിലെ 11 മണിക്ക് എൻ.ഡി.എ സ്ഥാനാർത്ഥി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കും.