കൊച്ചി : സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ കണ്ടെത്തിയ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കിയതിന് ശേഷം മാത്രമേ പോളിംഗ് നടത്താവൂ എന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണ്. ഒരോ വോട്ടും വളരെ നിർണായകമാണ്. പട്ടികയിലെ ക്രമക്കേട് പരിഹരിച്ചില്ലെങ്കിൽ തോറ്റ സ്ഥാനാർത്ഥികളെല്ലാം നിയമ പോരാട്ടത്തിന് കോടതിയെ സമീപിക്കും. അത് സംസ്ഥാനത്ത് ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കും. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വ്യക്തമാക്കി.