കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ എച്ച്.എസ്.എസിലെ 2020-21 വർഷത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ യൂണീഫോം വിതരണം കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസിംഗ് ഓഫീസറായ സി.ഐ. സുനീഷ്.കെ.തങ്കച്ചൻ നിർവഹിച്ചു.44 കുട്ടികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്.എസ്‌.പി.സിയുടെ പ്രോജക്ട് ടോട്ടൽ ഹെൽത്തിന്റെ ഭാഗമായി എസ്.പി.സി പത്താം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ 60 മാസ്കും, സാനിറ്റൈസറും ചടങ്ങിൽ സ്കൂൾ എച്ച്.എമ്മിന് കൈമാറി. ലോക കുരുവി ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജൂനിയർ എസ്.പി.സി കേഡറ്റ് ബേസിൽ ജോൺസൺ ഉപഹാരം കൈമാറി. പി.ടി.എ പ്രസിഡന്റ് ജോൺസൺ തോമസ് അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപിക ബിന്ദു മോൾ അബ്രാഹം, പ്രൻസിപ്പൽ ഷാജു കെ.എം ,എസ്‌.പി.സിയുടെ ഡ്രിൽ ഇൻസ്ട്രക്ടറ്റർമാരായ എ.എസ്.ഐ ജയകുമാർ കെ.എം, നിഷ കെ.എസ് ,സി.പി.ഒമാരായ ജോമോൻ ജോയി ,ജോയ്സ് മേരി എൻ.ജി എന്നിവർ സംസാരിച്ചു.