കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഡിജിറ്റൽ ഉച്ചകോടി സംഘടിപ്പിച്ചു. പുതിയ മാതൃകകൾ പുരോഗമനം ഡിജിറ്റലിലൂടെ എന്ന പ്രമേയത്തിലായിരുന്നു ഉച്ചകോടി. കേരള ഐ.ടി. സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഗൂഗിൾ ഇന്ത്യ സി.ടി.ഒ മിതേഷ് അഗർവാൾ, ടാറ്റ കൺസൾട്ടൻസി സർവീസസ് സി.എസ്.ഒ അജിത് മേനോൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മോഡറേറ്ററായിരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ തപൻ രായഗുരു, എക്‌സ്.ഐ.എം.ഐ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഡോ. കുഞ്ചെറിയ പി. ഐസക്ക്, ബി.പി.സി.എൽ കൊച്ചി റിഫൈനറി ഡിജിറ്റൽ ഡി.ജി.എം അനുരാധാ ഷേണായി എന്നിവർ പങ്കെടുത്തു. ദേശ്പാണ്ഡെ സ്റ്റാർട്ടപ്പ്സ് സി.ഇ.ഒ രാജീവ് പ്രകാശ് സമാപന പ്രസംഗം നടത്തി.
കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി.എസ് കേരള മേധാവി ദിനേഷ് തമ്പി, മുൻ പ്രസിഡന്റ് എസ്.ആർ. നായർ, കെ.എം.എ ന്യൂസ് എഡിറ്റർ സുജാത മാധവ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി അൽഗിയേഴ്‌സ് ഖാലിദ്, ട്രഷറർ ബിബു പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു. കെ.എം.എ വൈസ് പ്രസിഡന്റും ഡിജിറ്റൽ സമ്മിറ്റ് ചെയർമാനുമായ എ. ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ജോമോൻ കെ. ജോർജ് നന്ദിയും പറഞ്ഞു.