കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും ആലുവ യു.സി കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളും സംയുക്തമായി വോട്ടവകാശ ബോധവത്കരണ വെബിനാർ നടത്തി. സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ബീന.പി.ആനന്ദ് ക്ലാസ് നയിച്ചു. റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന, ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ, എൻ.എസ്.എസ് കോഓഡിനേറ്റർ നീതുമോൾ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.