കൊച്ചി : അലങ്കാര മത്സ്യകൃഷി കേരളത്തിൽ വിജയകരമായി നടത്താൻ കഴിയുന്ന വ്യവസായമാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പറഞ്ഞു. കുഫോസിലെ ശാസ്ത്രീയ അലങ്കാര മത്സ്യകൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ.കെ.ദിനേഷ് എന്നിവർ സംസാരിച്ചു. കുഫോസിലെ സസ്റ്റൈയനബിൾ അക്വാകൾച്ചൾ ആൻഡ് അക്വാകൾച്ചർ അനിമൽ ഹെൽത്ത് സെന്ററിലെ പ്രൊഫസർ ചെയർ ഡോ.ടി.വി.അന്നാമേഴ്‌സി പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലന പരിപാടി വ്യാഴാഴ്ച സമാപിക്കും.