dr
ഡോ.പി..അർഷദ്

കൊച്ചി: ആയുർവേദ രംഗത്തെ മികവിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഡോ. പി. അർഷദ് (ഭിഷഗ്‌രത്ന, 30,000 രൂപ ), ഡോ. രതി ബി. ഉണ്ണിത്താൻ (ഭിഷഗ്‌ പ്രവീൺ, 25,000 രൂപ), ഡോ.എൻ.വി. ശ്രീവത്സ് (ഭിഷക് പ്രതിഭ, 25,000 രൂപ ), ഡോ. ആർ.ശ്രീനി (ആയുർവേദ പ്രചാരൺ) എന്നിവർ കരസ്ഥമാക്കി. 28 ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.