മൂവാറ്റുപുഴ: 44- ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂൾ ഫ്ളഡ്മിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെയും (വ്യാഴം) മറ്റന്നാളും (വെള്ളി) നടക്കും. ബാസ്കറ്റ്ബാൾ താരവും മുൻ ഇന്ത്യൻ ക്യാപ്ടനുമായ മുരളി കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. കാർമ്മൽ സ്കൂൾ പ്രിൻസിപ്പലും ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനറുമായ റവ .ഡോ.സിജൻ പൾ ഉൗന്നുകല്ലേൽ അദ്ധ്യക്ഷത വഹിക്കും.