roj
അങ്കമാലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോൺ

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ തുറവൂർ, അയ്യമ്പുഴ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പര്യടന പരിപാടി ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റുമാരായ സാംസൺ ചാക്കോ, അഡ്വ. കെ.എസ് ഷാജി, നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, മണ്ഡ്ലം പ്രസിഡന്റുമാരായ എം.പി. മാർട്ടിൻ, കെ.ഒ. വർഗീസ് എന്നിവർ പങ്കെടുത്തു.
തുറവൂർ പഞ്ചായത്തിൽ ദേവഗിരി പള്ളിക്കവല, ദേവഗിരി കിഴക്കേകവല, ആനപ്പാറ കവല, കാലടി കവല, വാതക്കാട് കവല, മാത നഗർ, പുല്ലാനി, തലക്കോട്ട്പറമ്പ്, യോർദ്ദനാപുരം, ഉതുപ്പ് കവല, കണ്യാർപാടം ജംഗ്ഷൻ, ഡയറികവല, തുറവൂർ കവല, എം.എ.എച്ച്.എസ് ഹൈസ്‌കൂൾ കവല, കാളാർകുഴി അങ്കണവാടി കവല, താണിക്കോട് കവല, ചീനംചിറ, മുരിങ്ങേടത്ത് പാറ, അമലാപുരം, ചാത്തക്കുളം, കണ്ണിമംഗലം, പാണ്ടുപാറ, കൊല്ലക്കോട്, പോട്ട, കട്ടിംങ്, അയ്യമ്പുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.