election-2021
മൂവാറ്റുപുഴ എൽ.ഡി.എഫ് സ്ഥാനാർത്ഥി എല്‍ദോ എബ്രഹാം മൂവാറ്റുപുഴ കാവുംങ്കരയിൽ

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ വാണിജ്യ കേന്ദ്രമായ കാവുംങ്കരയിൽ ഇന്നലെ എൽദോ എബ്രഹാം പര്യടനം നടത്തി. ചാലിക്കടവ് ജംഗ്ഷനിൽ നിന്ന് പര്യടനം ആരംഭിച്ചു. ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. വൺവേ ജംഗ്ഷൻ, കാവുങ്കര മാർക്കറ്റ്, ബസ് സ്റ്റാൻഡ് എവറസ്റ്റ് കവല, ന്യൂ ബസാർ തുടങ്ങിയ പ്രദേശങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.മൂവാറ്റുപുഴ മോഡൽ ഹൈസ്കൂൾ റോഡ്, അടൂപറമ്പ് എന്നിവിടങ്ങളിലെ മരണവീടുകൾ സന്ദർശിച്ചു.തുടർന്ന് പായിപ്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി.