മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. കല്ലൂർക്കാട് പഞ്ചായത്തിലെ കോട്ടക്കവലയിൽ നിന്നും മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്ത പര്യടനം കല്ലൂർക്കാട് പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കടവൂർ ജംഗ്ഷനിൽ വൈകിട്ട് നടന്ന സമാപന സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി തങ്കക്കുട്ടൻ, അരുൺ പി മോഹൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ് വിജുമോൻ, പി പ്രേംചന്ദ്,ഗോപാലകൃഷ്ണൻ, സുരേഷ് കൊമ്പനാൽ, മോർച്ച ജില്ലാ ഭാരവാഹികളായ ജെയ്‌ബി, സലിം കറുകപ്പിള്ളി, വിഷ്ണു, മണ്ഡലം വൈസ് പ്രസിഡന്റ് പി കെ രാജൻ മണ്ഡലം സെക്രട്ടറിന്മാരായ അനീഷ്, അജീഷ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ദിവസമായ ഇന്ന് പോത്താനിക്കാട് ആയവന പഞ്ചായത്തുകളിൽ പര്യടനം നടക്കും.