മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എൽ.ഡി.എഫ് ദേശീയസംസ്ഥാന നേതാക്കളെത്തുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഇന്ന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ കെ. എസ്. ആർ.ടി.സി ജംഗ്ഷനിൽ പ്രസംഗിക്കും. 26ന് വൈകിട്ട് അഞ്ചിന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ആനി രാജ വെള്ളൂർകുന്നം ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിൽ പ്രസംഗിക്കും. 31ന് കനയ്യ കുമാർ മൂവാറ്റുപുഴയിലെത്തും.