കൊച്ചി : തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷാമബത്തയും മറ്റു വിവിധ അലവൻസുകളും വർദ്ധിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് വിവരാവകാശ പ്രവർത്തകൻ പള്ളിവാസൽ എസ്റ്റേറ്റിലെ ഐ.കരീം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ തൊഴിലാളികളുടെ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.