കാലടി: കെ.പി.എം.എസ് മാണിക്യമംഗലം 91ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം നടത്തി. എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.കെ. രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ.രാജു ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനുവിന് സ്വീകരണം നൽകി. ബിനു.വി.ഏത്താപ്പിള്ളി, എ.ആർ.മണി, എം.സി.സുധാകരൻ,സുഭാഷ് എ.വി. എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിഷ സുനിൽകുമാർ റിപ്പോർട്ടും ഖജാൻജി ബൈജു അമ്പാടൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.