പറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാവുകളും കുളങ്ങളും സംരക്ഷിക്കണമെന്നും ഭാഷാരീതികൾ ലഘൂകരിച്ച് ദേവസ്വം ബോർഡിന്റ എല്ലാ മേഖലയിലും കമ്പ്യൂട്ടർവത്കരണം നടപ്പാക്കണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫഡറേഷൻ(ടി.ഡി.ഇ.സി.എഫ്) പറവൂർ ഗ്രൂപ്പ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ജി. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. വാസുദേവൻ നമ്പൂതിരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉദയൻ മുഖത്തല, കാവിൽ ഉണ്ണികൃഷ്ണവാര്യർ, പി.ഡി. ഉദയൻ, കെ.കെ. പത്മനാഭൻ, ഗിരീഷ് വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. ജയശങ്കർ (പ്രസിഡന്റ്), പി.ഡി. ഉദയൻ (സെക്രട്ടറി), കെ.എസ്. രതീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.